സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങളിൽ ക്ലാസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശന നടപടിക്ക് ഉത്തരവിറക്കിയത്. ഇത്തരത്തിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ കണ്ടെത്തി കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദ്ദേശം നൽകി. ഇത്തരം അധ്യാപകർക്കെതിരെ നടപടി എടുത്തല്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നേരത്തെ നിരോധിച്ചിട്ടുണ്ട്.