വൃത്തിഹീനമായ എ സി ഫിൽറ്ററുകൾ പൂപ്പൽ, പൊടി എന്നിവ വമിപ്പിക്കുകയും അലർജിക്ക് കാരണമാവുകയും ചെയ്യുന്നു.
തണുത്തതും വരണ്ടതുമായ വായു മൂക്കിലെ ഭാഗങ്ങളും കഫവും വരണ്ടതാക്കും. ഇത് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
എ സി ശ്വാസത്തിലൂടെയോ ചർമത്തിലൂടെയോ ദ്രാവകങ്ങൾ വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും. ഇത് നിർജലീകരണത്തിന് കാരണം ആകും.
എയർ കണ്ടീഷനറുകൾ ഒരുപാട് സമയം ചിലവഴിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കും. ഇത് വരണ്ട ചുണ്ടുകൾക്കും കണ്ണുകൾക്കും കാരണം ആകുന്നു.
എയർ കണ്ടിഷനിംഗ് ചെയ്ത അന്തരീക്ഷത്തിൽ ദീർഘ നേരം ഇരിക്കുന്നത് മെറ്റബൊളീസം മന്ദഗതിയിലാക്കുകയും അലസതയും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുന്നു.