നടക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ശരീര ഭാരം കുറയ്ക്കണം എന്ന് ആഗ്രഹമുണ്ട്.പക്ഷേ എപ്പോഴും നടക്കാൻ വയ്യ. ഒരേ വേഗത്തിൽ നടക്കാൻ വയ്യ ഇങ്ങനെയുള്ളവരാണ് നിങ്ങളെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. നടത്തത്തിന്റെ വേഗത മാറിമാറി വർദ്ധിപ്പിക്കുക. മൂന്നു മിനിറ്റ് വേഗത്തിലുള്ള നടത്തത്തിലും മൂന്നു മിനിറ്റ് പതുക്കെയുള്ള നടത്തത്തിലും പരീക്ഷിച്ചു നോക്കൂ.ഇടവേളകളിൽ നടക്കുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഇത് വ്യായാമ സമയത്തും നിങ്ങളുടെ നടത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
    ഇടവേളകളിൽ എഴുന്നേറ്റു ചെറിയ ദൂരം നടക്കുന്നതും മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇടവേളകളിലെ നടത്തം കുറഞ്ഞ സമയത്ത് ആരംഭിച്ചു കൂടുതൽ സമയങ്ങളിലേക്ക് നീട്ടാവുന്നതാണ്. അപ്പോൾ നടക്കാൻ വേണ്ടി നടക്കാതെ വെറുതെ നടന്നു നോക്കിയാലും ഭാരം കുറയ്ക്കാം.