തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മറ്റൊരു ഫോണ്‍ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്.