ലോകമെമ്പാടും ഓഗസ്റ്റ് 12 ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷണം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഏഷ്യൻ, ആഫ്രിക്കൻ ആനകൾ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആനക്കൊമ്പ് കള്ളക്കടത്ത് ഇതിലൊരു പ്രധാന കാരണമാണ്. ആനക്കൊമ്പിനായി വേട്ടയാടപ്പെടുന്നതിനാൽ ആനകളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
    2012-ൽ ആണ് കനേഡിയൻ സിനിമാ സംവിധായികയായ പട്രീഷ്യ സിംസും തായ്‌ലൻഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനും ചേർന്നാണ് ഈ ഗജദിനം ആശയം മുന്നോട്ട് വച്ചത്.