ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
    ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ ഉയര്‍ച്ചക്കായി പരിശ്രമിച്ച നേതാവായിരുന്നു ഷിബു സോറന്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാവാണ്. എട്ട് തവണ ലോക്‌സഭാംഗമായ അദ്ദേഹം മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു.
1944 ജനുവരി 11-ന് ബിഹാര്‍യിലെ (ഇപ്പോള്‍ ജാര്‍ഖണ്ഡ്) റാംഗഢ് ജില്ലയിലെ നെമ്മറ ഗ്രാമത്തിലാണ് ഷിബു സോറന്‍ ജനിച്ചത്. 1972ല്‍ ബിഹാറില്‍ നിന്ന് വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന് ആവശ്യമുയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രൂപീകരിച്ചു. 38 വര്‍ഷത്തോളം അദ്ദേഹം ആ സംഘടനയെ നയിച്ചു.