Breaking News
കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തുറന്നടിച്ച് വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ | ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. | ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു | ലോട്ടറി വില കൂട്ടില്ല; ധനമന്ത്രി കെ എൻ ബാലഗോപാൽ | രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ |
our news logo
Sept. 22, 2025
weather image

Entertainment

അമ്മയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു,

വെബ് ഡെസ്ക്
Aug. 4, 2025, 1:01 p.m.
displaying all the content detail images
    സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു, കുക്കു പരമേശ്വരനെതിരെ കൂടുതൽ പേർ രംഗത്ത്. സ്ത്രീകളുടെ ദുരനുഭവങ്ങൾ പങ്കുവെക്കുന്ന ഹാർഡ് ഡിസ്ക് ഉടൻ പുറത്തുവിടണമെന്ന് കൂടുതൽ പേർ ആവശ്യപ്പെട്ടു. കുക്കൂവിനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും നടക്കുന്നു. പ്രതികരണത്തിനില്ലെന്നും നടക്കുന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമെന്നും കുക്കു പ്രതികരിച്ചു.
    അതേസമയം സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കുക്കു പരമേശ്വരനാണ് തന്നെ വിളിച്ചതെന്നും അവിടെ എത്തിയപ്പോള്‍ ക്യാമറ കണ്ടിരുന്നെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു? ആ ഹാര്‍ഡ് ഡിസ്‌ക് നമുക്ക് കിട്ടണമെന്നും പ്രിയങ്ക പറഞ്ഞു. കുക്കു പരമേശ്വരന് അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപ് എ.എം.എം.എയിലെ സ്ത്രീകൾ ഒരുമിച്ചുകൂടി സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നുവെന്നും കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുൻകൈയെടുത്തതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. യോഗം വീഡിയോയിൽ പകർത്തിയിരുന്നു. അതിന്റെ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് ഈ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks