കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്പോഴാണ് അപകടം.