വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി.
    പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു.