ചലച്ചിത്ര നയത്തിന് ദിശാബോധം നൽകാൻ സിനിമ കോൺക്ലേവിന് കഴിയുമെന്ന് നടൻ മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോൺക്ലേവിന് ആശംസകൾ. മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നതെന്നും മോഹൻലാൽ സിനിമ കോൺക്ലേവിൽ വ്യക്തമാക്കി.
    സാംസ്കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില പരിമിതികൾ ഉണ്ടാവാം. അത് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.മലയാള സിനിമ ദൈവത്തിൻ്റെ സിനിമയെന്ന് സുഹാസിനി പറഞ്ഞു. കോൺക്ലേവ് മാതൃകയാവും. മലയാള സിനിമ എപ്പോഴും മാതൃകയാണെന്നും സുഹാസിനി വ്യക്തമാക്കി.