ധര്‍മസ്ഥല വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിയുടെ അഭിഭാഷകരിലൊരാള്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡക്കെതിരായാണ് പരാതി.
    ഇന്നലെയായിരുന്നു ഇതുമായി ബന്ധപ്പെട്ട സംഭവം. ഇവര്‍ ഈ പരാതി ആഭ്യന്തര വകുപ്പിന് മെയില്‍ ചെയ്തിട്ടുണ്ട്. താന്‍ ഇത് സമ്മര്‍ദം മൂലം നല്‍കിയ പരാതിയാണ്, പരാതി വ്യാജമാണെന്ന പരത്തില്‍ പറയിപ്പിക്കുകയും അത് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പരിശോധനയ്ക്കിടയിലാണ് ഇത്തരമൊരു സംഭവം. മറ്റ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്ന സമയത്താണ് ഭീഷണി. പരാതിയുമായി മുന്നോട്ട് പോയാല്‍ അറസ്റ്റ് ചെയ്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും എന്നും ഭീഷണിപ്പെടുത്തി. എസ്‌ഐടി സംഘത്തില്‍ നിന്നും മഞ്ജുനാഥ ഗൗഡയെ ഒഴിവാക്കണമെന്നാണ് സാക്ഷിയുടെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.