മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇവർ അപ്പീൽ നൽകിയിരുന്നു. ആകെ 451 പേർ ഗുണഭോക്തൃ പട്ടികയിലുണ്ട്. പരുക്കേറ്റവരുടെ തുടർചികിത്സയ്ക്ക് 6 കോടി കൂടി അനുവദിച്ചു.
ദുരന്ത സ്മാരകം നിർമ്മിക്കാൻ 93.93 ലക്ഷം നൽകും. ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ രാജനാണ് ഇതറിയിച്ചത്.
   
ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇതിന് പുറമെ തുടർചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി.