തിരുവനന്തപുരത്ത് വച്ചു നടക്കുന്ന കോണ്‍ക്ലേവില്‍ മോഹന്‍ലാല്‍, സുഹാസിനി, മണിരത്‌നം എന്നിവര്‍ പങ്കെടുക്കും. കോണ്‍ക്ലേവില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കും.
'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്ന് പറഞ്ഞയാളാണ് ശ്വേത; ഈ ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത്'
സംസ്ഥാനത്ത് സിനിമാ നയം രൂപീകരിക്കാനും സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റേയും ഭാഗമാണ് സിനിമ കോണ്‍ക്ലേവ്.
    സിനിമാ രംഗത്ത് നിലനില്‍ക്കുന്ന വേതന അസമത്വം, സുരക്ഷിതത്വം തുടങ്ങി നിരവധി വിഷയങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് സിനിമാ നയം രൂപീകരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മൂന്ന് തിയ്യതികളില്‍ നിയമസഭാ സമുച്ഛയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളിലാണ് കോണ്‍ക്ലേവ് നടക്കുക.