ഇപ്പോൾ വൈറലാവുന്നത് ബോളിവുഡ് നിർമ്മാതാവായ ബോണി കപൂറാണ്. 69-ാം വയസ്സിൽ അദ്ദേഹം കുറച്ചിരിക്കുന്നത് 26 കിലോ ശരീരഭാരമാണ്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്
ഇതിനായി അദ്ദേഹം ജിമ്മിൽ പോയില്ല എന്നത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൃത്യമായ ഭക്ഷണക്രമം പാലിച്ച്, ശരിയായ ജീവിതശൈലി പിന്തുടർന്ന്, ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഭാരം കുറച്ചിരിക്കുന്നത്. എന്നാൽ ഇതിനായി ഏതെങ്കിലും ട്രെയിനറെ ഉപയോഗിക്കുകയോ, വില കൂടിയ ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയോ ചെയിതിട്ടില്ല
    തന്റെ ഭാര്യയായിരുന്ന ശ്രീദേവി ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധയുള്ളവളായിരുന്നുവെന്നും, ഭംഗിയേക്കാൾ ആരോഗ്യത്തിന് പ്രധാന്യം കൊടുക്കാറുണ്ടെന്നും താൻ തലമുടിയിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞപ്പോഴും, ആദ്യം ഭാരം കുറക്കാനാണ് ശ്രീദേവി പറഞ്ഞതെന്നും ബോണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.