കര്‍ക്കശമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    വിഎസിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാന്‍ തനിക്ക് സാഹചര്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ച ഭരണാധികാരിയായിരുന്നു. ഹി വാസ് എ ചീഫ് മിനിസ്റ്റര്‍ ഹു വര്‍ക്ക്ഡ് ഹാര്‍ഡ് ഫോര്‍ ദ സ്‌റ്റേറ്റ് ആന്റ് ഓള്‍സോ ഫോര്‍ ദി കണ്‍ട്രി. എംഎ യൂസഫലി അഭിപ്രായപ്പെട്ടു.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചെയര്‍മാനായി വിഎസ് അച്യുതാനന്ദന്‍ ഇരുന്ന കാലത്ത് താന്‍ ബോര്‍ഡ് മെമ്പറായിരുന്നു. നോര്‍ക്ക ചെയര്‍മാനായിരുന്ന കാലത്ത് എന്നെ അദ്ദേഹം വൈസ് ചെയര്‍മാനാക്കി. സ്മാര്‍ട്ട് സിറ്റി കാര്യങ്ങളില്‍ അടക്കം അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു.