സൂമിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ദുരനുഭവം വെളിപ്പെടുത്തിയത്. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്താല്‍ അത് വലിയ മാനസികാഘാതം സൃഷ്ടിക്കുമെന്നാണ് കല്‍ക്കി പറയുന്നത്. സിനിമയിലൊക്കെ എത്തുന്നതിന് മുമ്പാണ് കല്‍ക്കിയ്ക്ക് ദുരനുഭവം ഉണ്ടാകുന്നത്.
   
ലണ്ടനില്‍ പഠിക്കുന്ന സമയത്താണ് കല്‍ക്കിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. കാന്‍ ചലച്ചിത്ര മേളയ്ക്കിടെയാണ് താരത്തിന് അതിക്രമം നേരിടേണ്ടി വരുന്നത്. ആ സമയത്ത് നോക്കിയ ഫോണിന് വേണ്ടി പ്രൊമോ ഗേളായി ജോലി ചെയ്തിരുന്നു കല്‍ക്കി.