ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ സത്യത്തിനൊപ്പം നിലകൊള്ളുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു രാജ്യസഭയില്‍ വ്യക്തമാക്കി. വിമാന അപകടവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം പുരോഗമിക്കുകയാണ്. തീര്‍ത്തും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.
    അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കും തുല്യമായ സഹായം ഉറപ്പാക്കിയതായി വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം കണ്ടെത്തുക എന്നത് ഏറെ പ്രധാനമാണ്. എന്താണ് സംഭവിച്ചത് എന്നറിയേണ്ടതുണ്ട്.