ആതിഥേയരായ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്‍വർക്കും ഫാൻകോഡുമാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശകർ. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഞായറാഴ്ച പാകിസ്താനെതിരെയാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം.
    മുൻകാലങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരങ്ങളായവർ വീണ്ടും കളിക്കളത്തിലെത്തുന്നുവെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവൻ താരനിരയാണ് ഒന്നിക്കുന്നത്.
ഇന്ത്യ ചാംപ്യൻസ്: യുവരാജ് സിങ് (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, പിയൂഷ് ചൗള, സ്റ്റുവർട്ട് ബിന്നി, വരുൺ ആരോൺ, വിനയ് കുമാർ, അഭിമന്യു മിഥുൻ, സിദാർഥ് കൗൾ, ഗുർക്രീത് മൻ.