സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള.
ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നാണ് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തിയത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ മാധവ് സുരേഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതും ജെഎസ്‌കെയുടെ പ്രത്യേകതയാണ്. അച്ഛനും ചേട്ടനും പിന്നാലെ മാധവും സിനിമയില്‍ സജീവമായി മാറുകയാണ്.
ഇതിനിടെ ഇപ്പോഴിതാ അനിയന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി വൈറലാവുകയാണ്.
    സോഷ്യല്‍ മീഡിയ പേജുകളുടെ ചോദ്യത്തിന് ഗോകുല്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. അനിയന്റെ പ്രകടനം എങ്ങനെ ഉണ്ടെന്നാണ് ഒരു പേജുകാര്‍ ചോദിച്ചത്. എന്നാല്‍ താന്‍ പാപ്പരാസികള്‍ക്ക് മറുപടി നല്‍കില്ലെന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.
വീഡീയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും ഗോകുലിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പരാസികളെ വിമര്‍ശിച്ചു കൊണ്ടുള്ള സാബുമോന്റെ പ്രതികരണവും വൈറലായിരുന്നു. ഇതിനോട് ചേര്‍ത്തുവച്ചാണ് പലരും ഗോകുലിന്റെ വീഡിയോയേയും കാണുന്നത്.