അയല്‍ ജില്ലകളില്‍ നിന്നും ആയിക്കണക്കിന് ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. ഏഴ് പിടിയാനകള്‍ ഉള്‍പ്പെടെ 63 ആനകളാണ് എത്തിയത്. സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.
    മാനാഞ്ചിറ സ്ക്വയറിന്‍റെ ശില്‍പ്പി; പ്രശസ്ത ആര്‍കിടെക്ട് ആര്‍ കെ രമേശ് അന്തരിച്ചു
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ആനയൂട്ടില്‍ പങ്കെടുക്കാന്‍ വിജയ് യേശുദാസ് അടക്കം പ്രമുഖര്‍ എത്തി. പുലര്‍ച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു മഹാഗണപതി ഹോമം. തുടര്‍ന്ന് ഏഴരയോടെ ഗജപൂജ നടന്നു. നാലു വര്‍ഷത്തിലൊരിക്കലാണ് ഗജപൂജ. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2000 കിലോഗ്രാം ശര്‍ക്കര, 2000 കിലോ അവില്‍, 500 കിലോ മലര്‍, 60 കിലോ എള്ള്, 50 കിലോ തേന്‍, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഉപയോഗിച്ചത്.