ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ബെന്‍ സ്റ്റോക്‌സിനേപ്പോലുള്ള താരങ്ങള്‍ തുടര്‍ച്ചയായി പന്തെറിയുകയും ബാറ്റു ചെയ്യുകയും ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്യുമ്പോഴാണ് ബുംറയെ പന്തെറിയിക്കാതെ മാറ്റിനിര്‍ത്തുന്നതെന്ന് പഠാന്‍ പറഞ്ഞു.
    അവസാന ദിനം വിജയം മാത്രം ലക്ഷ്യമിട്ട് സ്റ്റോക്‌സ് ആദ്യ സ്‌പെല്ലില്‍ 9.2 ഓവറും അടുത്ത സ്‌പെല്ലില്‍ 10 ഓവറും തുടര്‍ച്ചയായി ബോള്‍ ചെയ്തു. മറുവശത്ത് ബുംറയെ 5 ഓവര്‍ മാത്രം ബോള്‍ ചെയ്യിപ്പിച്ച് റൂട്ട് ഇറങ്ങുന്നതു വരെ കാത്തുനിര്‍ത്തുന്ന രീതിയാണ് ഗംഭീറും ഗില്ലും സ്വീകരിച്ചതെന്നും പഠാന്‍ വിമര്‍ശിച്ചു.