റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡാറ്റാ സെൻററിന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ‘ഹെക്സഗൺ’ ഡാറ്റാ സെൻററാണ് മൂന്ന് കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ റിയാദിന് സമീപം സൽബൂകിൽ നിർമിക്കുന്നത്. അപ്ടൈം’ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഡാറ്റാ സെൻററാണിത്. മൊത്തം ശേഷി 480 മെഗാവാട്ട് ആണ്.