Breaking News
ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും | സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 40 മരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ, മരിച്ചത് ഹൈദരാബാദ് സ്വദേശികൾ | ബില്യൺ ഡോളർ കരാറുകൾ പിറക്കുമെന്ന് ഉറപ്പ്! ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി സൗദി കിരീടാവകാശി യുഎസിൽ എത്തും, വമ്പൻ സ്വീകരണമൊരുക്കാൻ ട്രംപ് | ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാവുന്നു, ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും, തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് | മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും | പാലോട് പടക്ക നിര്‍മ്മാണശാലയിലെ അപകടം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു | ബിഹാറിൽ എൻഡിഎയുടെ പുതിയ കളി; ലാലു പ്രസാദ് യാദവിൻ്റെ മകനെ ഒപ്പമെത്തിക്കാൻ നീക്കം | ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന | ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ കുരുക്ക് മുറുകുന്നു: പൂജാ ബുക്കിംഗിൽ പ്രത്യേക പരിഗണന, പോറ്റിക്ക് സർവ്വ സ്വാതന്ത്രമെന്ന് ജീവനക്കാരുടെ മൊഴി |

Vehicle

ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിൽ എത്തിച്ച് റെനോ

വെബ് ഡെസ്ക്
Nov. 14, 2025, 5:37 p.m.
displaying all the content detail images
    ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കി റെനോ. ട്വിംഗോ ഇ-ടെക്ക് എന്ന പേരിലിറക്കിയ വാഹനം ഫ്രാൻസിലാണ് എത്തിയിരിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ‌ട്വിംഗോ യൂറോപ്പിലെ മിന്നും താരമായിരുന്നു. ചെറിയ ബോണറ്റ്, ലോവർ ഓവർഹാംഗുകൾ, ഉയരമുള്ള റൂഫ്ലൈൻ എന്നിവയോടൊപ്പം 3D-ടെക്‌സ്ചർ ചെയ്ത ബമ്പറുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ കാറിന് ഒരു പ്രീമിയം ടച്ച് വാഹനത്തിന് നൽകുന്നുണ്ട്. ട്വിംഗോ ഇ-ടെക് ഇലക്ട്രിക്കിന് ആകെ 3.79 മീറ്റർ നീളമേയുള്ളൂവെങ്കിലും, വീൽബേസ് 2.49 മീറ്ററാണ്.AmpR സ്‌മോൾ പ്ലാറ്റ്‌ഫോമിലാണ് ട്വിംഗോയും നിർമ്മിച്ചിരിക്കുന്നത്. 163 കിലോമീറ്റർ റേഞ്ച് കമ്പനി വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. മധ്യഭാഗത്ത് വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു. ഏകദേശം 12.1 സെക്കൻഡിനുള്ളിൽ 0-100kmph വേഗത കൈവരിക്കാൻ സാധിക്കുന്ന ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 130 കിലോമീറ്ററാണ്. സ്റ്റാൻഡേർഡ് കാറുകൾക്ക് 6.6kW AC ചാർജിംഗ് ലഭിക്കും. 4 മണിക്കൂറും 15 മിനിറ്റും കൊണ്ട് വാൾബോക്സിൽ 10 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ട്വിംഗോ ഇ-ടെക്കിന്റെ പവർട്രെയിനിൽ 27.5 കിലോവാട്ട്‌സ് ലിഥിയം-അയൺ (LFP) ബാറ്ററി പായ്ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൈനയിലെ CATL-ൽ നിന്നുള്ള LFP ബാറ്ററി ഉപയോഗിച്ചാണ് ഈ കാർ യൂറോപ്പിൽ അസംബിൾ ചെയ്യുന്നത്. നാല് നിറങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ എന്ന് റെനോ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ 25 രാജ്യങ്ങളിലായി 4.1 ദശലക്ഷത്തിലധികം യൂണിറ്റ് ട്വിംഗോയാണ് റെനോ വിറ്റഴിച്ചത്.
    .
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks