പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്കഗാന്ധിയുടെ പ്രസംഗം.
   
പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വച്ചിട്ടുമില്ല ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തില്ല. ചരിത്രം അല്ല വർത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.