നടക്കുന്ന സംഘർഷം: നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു.
അൽ ഷരാ ഭരണകൂടത്തിന് മുന്നറിയിപ്പെന്ന നിലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. സിറിയൻ പ്രസിഡന്റിന്റെ വസതിക്ക് 100 മീറ്റർ അടുത്താണ് ബോംബാക്രമണം നടന്നത്. ഡ്രൂസ് വിഭാഗത്തിനു ഭീഷണിയാകുന്നവിധം സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇത് സംഘർഷം രൂക്ഷമാക്കാനുള്ള നീക്കമാണെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരാ ആരോപിച്ചു.
   
ഡ്രൂസ് വിഭാഗക്കാർ ഇസ്രയേലിലും ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നുകളിലും താമസിക്കുന്നുണ്ട്. ഇവർ ഇസ്രയേൽ സൈന്യത്തിലും സേവനമനുഷ്ഠിച്ചുവരുന്നു. അതേസമയം, ഗാസയിലേക്ക് സഹായം കൊണ്ടുപോയ കപ്പലിന് മാൾട്ടക്കു സമീപം ഡ്രോൺ ആക്രമണം നേരിട്ടു. കപ്പലിൽ തീപിടിച്ചെങ്കിലും അണയ്ക്കാൻ കഴിഞ്ഞു. ഇസ്രയേൽ ഈ ആക്രമണത്തിന് പിന്നിലാണെന്ന് സഹായവിതരണ ഏജൻസി ആരോപിച്ചു.