മെയ് 8 മുതൽ 11വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യ നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ തീരുമാനം. വെടിനിര്‍ത്തൽ പ്രഖ്യാപനത്തിന് മറുപടിയായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ കുറഞ്ഞത് 30 ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു.
    ഈ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുള്ള യുദ്ധ നടപടികളും നിര്‍ത്തിവെക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു. തങ്ങളുടെ മാതൃക യുക്രൈനും പിന്തുടരുമെന്ന് കരുതുന്നതായും എന്നാല്‍ പ്രകോപനമുണ്ടായാല്‍ റഷ്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിക്കുമെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, സ്ഥിരമായ ഒരു വെടിനിർത്തൽ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.