Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ്

വെബ് ഡെസ്ക്
March 26, 2026, 11:21 a.m.
displaying all the content detail images
    വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന മുൻ കണക്കുകൂട്ടലുകളിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിൻ ലീവിറ്റ്. മെയ് പകുതിയോടെ നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് മുൻപ് സംഘർഷം അവസാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. യുദ്ധം കാരണം മാറ്റിവെച്ച ട്രംപിന്‍റെ ചൈന സന്ദർശനം മെയ് 14, 15 തീയതികളിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെങ്കിലും കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല.അതേസമയം, ഇറാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിന് അമേരിക്കൻ കോൺഗ്രസിന്‍റെ ഔദ്യോഗിക അനുമതി തേടില്ലെന്ന് ലീവിറ്റ് പറഞ്ഞു. നിലവിൽ ഇറാനിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാനായി തയ്യാറെടുക്കുന്ന 82-ാം എയർബോൺ ഡിവിഷനിലെ ആയിരത്തോളം സൈനികരുടെ കാര്യത്തിൽ എല്ലാ ഓപ്ഷനുകളും പ്രസിഡന്‍റ് തുറന്നിട്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭരണകൂടം നിയമങ്ങൾ പാലിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് വ്യക്തമാക്കിയെങ്കിലും കരസേനയെ ഇറക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ പ്രസ് സെക്രട്ടറി വിസമ്മതിച്ചു. ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയെയും വൈറ്റ് ഹൗസ് പ്രതിരോധിച്ചു. ഇറാന്‍റെ ഉന്നത നേതൃത്വം മുഴുവൻ കൊല്ലപ്പെട്ടുവെന്നും നിലവിലെ പുതിയ നേതാവിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നുമില്ലെന്നും ലീവിറ്റ് പറഞ്ഞു. ഇറാനിൽ ഭരണകൂട നേതൃത്വത്തിൽ മാറ്റം വന്നുവെന്ന പ്രസിഡന്റിന്റെ നിരീക്ഷണം ശരിയാണെങ്കിലും പുതിയ നേതൃത്വത്തിൽ തങ്ങൾ തൃപ്തരാണോ എന്ന് പറയാൻ സമയമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പക്ഷം. ഇറാനുമായി സമാധാന ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൈനിക നടപടികളുമായി ശക്തമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks