പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ യുഎൻ പൊതുസഭയിൽ തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകുമെന്ന് ട്രംപ് പറഞ്ഞു. ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു.സഖ്യരാഷ്ട്രങ്ങളായ ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെ പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച നിലപാട് ഹമാസിനാണ് സഹായകരമാകുന്നത്. എല്ലാ ബന്ദികളേയും സുരക്ഷിതരായി തിരിച്ചെത്തിക്കാനാകുംവിധമുള്ള വെടിനിർത്തലാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.