എസ് ജയശങ്കറും പിയൂഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ. ജയശങ്കർക്കും മാർക്കോ റൂബിയോയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ചർച്ച നല്ല അന്തരീക്ഷത്തിലായിരുന്നു. ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ തുടർചർച്ചകൾ നടത്തും. പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ തുടങ്ങിയ വിഷയങ്ങൾ രണ്ടു കൂടിക്കാഴ്ചകളിലും ഉയർന്നു എന്ന് സൂചന.