Breaking News
സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന് | വിജിലൻസിന്റെ മിന്നൽ പരിശോധന; സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാപക ക്രമക്കേട്, പണം പിടിച്ചെടുത്തു | സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍ | പവർബാങ്ക് പൊട്ടിത്തെറിച്ചു മലപ്പുറത്ത് വീട് പൂർണമായും കത്തിനശിച്ചു | പിടി 5 നെ മയക്കുവെടി വെച്ചു; ചികിത്സിക്കാൻ പ്രത്യേക സംഘം | സ്ത്രീകളുടെ തിരോധാനത്തിൽ പരസ്പര വിരുദ്ധമായ മൊഴികൾ നൽകി സെബാസ്റ്റ്യൻ | മോശം കാലാവസ്ഥയും തകർന്ന റോഡുകളും ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാദൗത്യം ദുഷ്കരം | ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ നിലവിൽ ആലോചനയില്ല | ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും | ഇന്ത്യയുമായി വ്യാപാര ചർച്ചകളില്ല തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ട്രംപ് | രണ്ട് ട്രെയിനുകള്‍ റദ്ദാക്കി,വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും;ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; | ‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ’: മന്ത്രി കെ ബി ഗണേഷ് കുമാർ | പട്ടണക്കാട് സ്‌കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഡെസ്കിൽ നിന്ന് പ്രാണികൾ കടിച്ചതിനെ തുടർന്ന് അലർജി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു |

World

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു.

വെബ് ഡെസ്ക്
July 15, 2025, 12:51 p.m.
displaying all the content detail images
    ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
    ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks