അത്തരത്തിലൊരാളാണ് എറണാകുളം അസിസ്റ്റന്റ് കളക്ടറായ പാര്‍വതി ഗോപകുമാര്‍. സ്വപ്നത്തിന് പിറകെ പോകാന്‍ പരിമിതികള്‍ തടസമാവില്ലെന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് പാര്‍വതി. അപകടത്തില്‍ വലംകൈ നഷ്ടപ്പെട്ടപ്പോഴും, ആത്മവിശ്വാസം കൈവിടാതെ ഇടംകൈ ആയുധമാക്കുകയായിരുന്നു പാര്‍വതി.
ആത്മവിശ്വാസം, ദൃഢനിശ്ചയം, സ്വപ്നം എന്നിങ്ങനെ ചില വാക്കുകളുണ്ട്.. മനുഷ്യന് പലഘട്ടങ്ങളിലും തളരാതിരിക്കാന്‍ ആശ്രയിക്കുന്ന തൂണുകളാണിവ. ചിലര്‍ക്ക് ഈ വാക്കുകള്‍, വെറും വാക്കുകള്‍ മാത്രമല്ല ജീവിക്കാനുള്ള പ്രചോദനമാണ്.
    തിങ്കളാഴ്ച്ച രാവിലെയാണ് പാര്‍വതി എറണാകുളത്ത് അസി. കളക്ടറായി ചുമതലയേറ്റത്. എല്‍എല്‍ബി പഠനകാലത്ത് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എസ്. സുഹാസിന്റെ ഓഫീസില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ പോയതോടെയാണ് പാര്‍വതി ഐഎഎസ് എന്ന സ്ഥാനം സ്വപ്നം കണ്ട് തുടങ്ങിയത്. അന്ന് സബ് കളക്ടറായിരുന്ന വി ആര് കൃഷ്ണ തേജ പാര്‍വതിയുടെ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നു. സിവില്‍ സര്‍വ്വീസിനെ സ്വപ്നമായി കാണണമെന്ന് കൃഷ്ണ തേജ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു.