ന്യൂഡല്‍ഹി: ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളിലേക്ക് വനിതാ കേഡറുകളെ ഉള്‍പ്പെടുത്തുന്നത് സൈന്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സേനാ വിഭാഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ചില ബറ്റാലിയനുകളിലേക്ക് മാത്രമായിരിക്കും സ്ത്രീകളെ പരിഗണിക്കുക. പിന്നീട് കൂടുതല്‍ ബറ്റാലിയനിലേക്ക് ദീര്‍ഘിപ്പിക്കാനുമാണ് പദ്ധതിയെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.