നടി ശ്വേത മേനോൻ വിവാദങ്ങൾക്ക് പിന്നാലെ നേടിയ വിജയം മലയാള സിനിമയുടെ ചരിത്രംകൂടിയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA) യുടെ ആദ്യ വനിതാ പ്രസിഡൻ്റായാണ് ശ്വേത തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനമ സംഘടകളിലാകെ പുകയുന്ന വിവദങ്ങൾക്ക് മറുപടിയാകുകയാണ് ശ്വേത.
ദേവനെതിരെയാണ് ശ്വേത പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ലൈംഗിക ആരോപണങ്ങൾ, ശമ്പള അസമത്വം, മലയാള സിനിമാ വ്യവസായത്തിലെ മറ്റ് നിരവധി പ്രധാന പ്രശ്നങ്ങൾ എന്നിവ തുറന്നുകാട്ടിയ സ്ഫോടനാത്മകമായ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മോഹൻലാൽ നയിച്ച കമ്മിറ്റി രാജിവച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അവരുടെ നാടകീയ വിജയം.
വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ജോ യിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ വിജയിച്ചു.
വെള്ളിയാഴ്ച കൊച്ചിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു വോട്ടെടുപ്പ്.
    വൈകുന്നേരം 4 മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. സംഘടനയിലെ 506 അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരുന്നു. വ്യക്തിപരമായ തർക്കങ്ങളും കേസുകളും പ്രചാരണത്തെ ബാധിച്ചു. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ തിരഞ്ഞെടുപ്പായിരുന്നു ഇത്.