'രാജ്യത്തെ ജനുവരിയിലെ വാഹന വിൽപനയിൽ വളർച്ച. മാരുതി സുസുക്കി റെക്കോർഡ് പ്രതിമാസ വിൽപനയാണ് നേടിയത്.
1,73,599 യൂണിറ്റുകൾ വിറ്റു; 4.07 ശതമാനം വളർച്ച. മഹീന്ദ്ര 18 ശതമാനം വളർച്ചയോടെ 50,659 യൂണിറ്റുകൾ വിറ്റു. ടൊയോട്ടയുടെ വിൽപനയിലും വളർച്ചയുണ്ട്. ആകെ വിറ്റത് 26,178 യൂണിറ്റ്. അതേസമയം ഹ്യുണ്ടായ്, ടാറ്റ കമ്പനികളുടെ വിൽപനയിൽ ഇടിവു നേരിട്ടു. ടാറ്റയുടെ വിൽപന 11 ശതമാനം ഇടിഞ്ഞ് 48,316 യൂണിറ്റാണ്. ഹ്യുണ്ടായ് വിറ്റത് 54,003 വാഹനങ്ങൾ. ഇടിവ് 5 ശതമാനം.