2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് സീലിയൺ 7 അവതരിപ്പിക്കുക. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബിവൈഡിയുടെ അഞ്ചാമത്തെ പാസഞ്ചർ ഇലക്ട്രിക് വാഹനമായി സീലയൺ മാറും.
   
മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ “ഓഷ്യൻ X” ഫ്രണ്ട് സ്റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതയാണ്. സീൽ സെഡാനിൽ നിന്നും ധാരാളം ഘടകങ്ങൾ കടമെടുത്താണ് സീലയൺ എത്തുന്നത്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ മോഡലുകൾ ജനപ്രിയമാക്കിയാണ് ബിവൈഡി പുതിയ മോഡലായ സീലയൺ ഇന്ത്യയിലേക്കെത്തിക്കുന്നത്.