Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Vehicle

അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2025 മോഡൽ കിയ സെൽറ്റോസിന്റെ വിപണി അരങ്ങേറ്റത്തിന് തീയതി കുറിച്ച് കിയ.

വെബ് ഡെസ്ക്
Nov. 14, 2025, 5:30 p.m.
displaying all the content detail images
    അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2025 മോഡൽ കിയ സെൽറ്റോസിന്റെ വിപണി അരങ്ങേറ്റത്തിന് തീയതി കുറിച്ച് കിയ. ഡിസംബർ‌ 10ന് കിയ സെൽറ്റോസിന്റെ പുതു തലമുറയെ ആ​ഗോള വിപണിയിൽ എത്തിക്കും. 2019ൽ ഇന്ത്യയിൽ എത്തിയ സെൽറ്റോസ് ആദ്യമായാണ് തലമാറ്റത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിൽ എത്തുന്നത് രണ്ടാം തലമുറ സെൽറ്റോസ് ആയിരിക്കും. അടുത്ത വർഷം സെപ്റ്റംബർ വരെ ഇന്ത്യക്കാർ പുതിയ സെൽറ്റോസിനായി കാത്തിരിക്കേണ്ടി വരും.നിരവധി മാറ്റങ്ങളാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡ‍ലിനേക്കാൾ വലിയ മോഡലാണ് പുതിയ സെൽറ്റോസ്. ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലായിരിക്കും വിപണിയിൽ‌ സെൽറ്റോസ് എത്തുക. വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചറുകളിൽ‌ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ടൈഗർ നോസ് ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ വഹാനത്തിൽ ഉണ്ടാകും. പിന്നിൽ കണക്റ്റഡ് ടെയിൽ ലാമ്പുകളും പുതിയ ബമ്പർ ഡിസൈനും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകും.പുതിയ കർവ്ഡ് ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അപ്ഡേറ്റ് ചെയ്ത ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവ വാഹനത്തിൽ സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിന് ഒരു ആഡംബര എസ്‌യുവി അനുഭവം നൽകും. പുതിയ കിയ സെൽറ്റോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ എഞ്ചിൻ നിരയായിരിക്കും. ഇത്തവണ കമ്പനി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാത്രം ഒതുങ്ങില്ല, മറിച്ച് ഒരു ഹൈബ്രിഡ് പവർട്രെയിനും ചേർക്കും. നിലവിലുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ ഹൈബ്രിഡ് + TGDi പെട്രോൾ എഞ്ചിൻ ഓപ്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks