Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Travel

നാട്ടിലേക്ക് മടങ്ങാൻ സൗദി വഴി പുതിയ യാത്രാമാർഗം, കുവൈത്ത് പ്രവാസികൾക്ക് റോഡ് വഴി പോകാം

വെബ് ഡെസ്ക്
March 12, 2026, 1:12 p.m.
displaying all the content detail images
    കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോകേണ്ടവർക്ക് റോഡ് മാർഗം സൗദിയിലെത്താം. അവിടെ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ ഇവർക്ക് നാട്ടിലെത്താൻ ആശ്രയിക്കാവുന്നതാണ്. സൗദി അറേബ്യയുടെ 72 മണിക്കൂർ വരെ സാധുവായ ട്രാൻസിറ്റ് വിസ എടുത്ത് മൂന്നാം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, നാട്ടിലേക്കുള്ള സ്ഥിരീകരിച്ച ടിക്കറ്റ്, കൂടാതെ സൗദി ട്രാൻസിറ്റ് വിസ എന്നിവ നിർബന്ധമാണ്. ഈ ട്രാൻസിറ്റ് വിസ ksavisa.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനോ, കുവൈത്തിലെ സൗദി എംബസിയിലൂടെയോ ലഭിക്കും. ഒരിക്കൽ ഉപയോഗിച്ചിട്ടുള്ള സാധുവായ അമേരിക്കൻ വിസ, ഷെൻഗൻ വിസ, അല്ലെങ്കിൽ അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ ലഭിക്കാനും സാധ്യതയുണ്ട്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുവൈത്തിൽനിന്ന് അൽ ഖഫ്ജി ദമ്മാം, റിയാദ് മക്ക വഴി ജിദ്ദ എയർപോർട്ടിലെത്താം. ഈ യാത്രയ്ക്ക് സാധാരണയായി 16 മുതൽ 18 മണിക്കൂർ വരെ സമയം എടുക്കാം. മറ്റൊരു വേഗത്തിലുള്ള മാർഗം സൗദിയിലെ ഖൈസൂമാ വിമാനത്താവളത്തിലേക്കുള്ളതാണ്. അതിനായി കുവൈത്തിൽ നിന്ന് അബ്ദലി അല്ലെങ്കിൽ സഫ്വാ ബോർഡർ വഴി ഖഫ്ജിയിൽ നിന്ന് ഖൈസൂമയിലെത്താം. ഈ യാത്രയ്ക്ക് സാധാരണയായി 3 മുതൽ 4 മണിക്കൂർ വരെ സമയം എടുക്കും.യാത്രക്കാർ അതിർത്തിയിൽ പാസ്‌പോർട്ട്, വിസ, യാത്രാ ടിക്കറ്റ് എന്നിവയുടെ പരിശോധനയ്ക്ക് തയ്യാറായിരിക്കണം. കൂടാതെ യാത്രയ്ക്ക് മുമ്പ് പുതിയ ബോർഡർ നിയമങ്ങളും ആരോഗ്യ നിർദേശങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. കൂടാതെ, കുവൈത്തിൽ നിന്ന് പുറപ്പെടുന്ന താമസക്കാർ സഹേൽ ആപ് വഴി എക്സിറ്റ് പെർമിറ്റ് എടുക്കുന്നത് നിർബന്ധമാണ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks