Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Travel

ദുബായ് - മസ്കത്ത് - കോഴിക്കോട്: അത്യാവശ്യമായി നാട്ടിലേക്ക് വരേണ്ടവർക്ക് ഈ ബദൽ മാർഗം

വെബ് ഡെസ്ക്
March 3, 2026, 4:28 p.m.
displaying all the content detail images
    എന്റെ മൂത്തമകളും മരുമകനും ദുബായിൽ ഉണ്ടായിരുന്നു, തിരികെ വരാൻ നേരം യുദ്ധം മൂലം വിമാനങ്ങൾ എല്ലാം റദ്ദ് ചെയ്യപ്പെട്ടതിനാൽ ഞങ്ങൾ ഒരുപോംവഴി കണ്ടെത്തി പ്രാവർത്തികമാക്കി ഇന്നലെ ഉച്ചകഴിഞ്ഞിട്ടുള്ള ഒമാൻ എയറിന്റെ വണ്ടിയിൽ , സാധുവായ അമേരിക്കൻ വീസയുണ്ടായിരുന്ന അവർ മസ്കത്തിൽ നിന്നും കോഴിക്കോട് വന്നിറങ്ങി...എല്ലാ ദൈവങ്ങൾക്കും നന്ദി. യുഎഇ യിലുളള , അത്യാവശ്യമായി നാട്ടിലേക്ക് വരേണ്ടവർക്കുള്ള ബദൽ മാർഗമാണ് ഞാൻ വിവരിക്കാൻ ശ്രമിക്കുന്നത്. നാലഞ്ച് ആളുകൾ ഒരുമിച്ച് കാറിൽ യാത്രചെയ്താൽ ചെലവ് നിയന്ത്രിച്ച് ഏകദേശം നാലര അഞ്ചു മണിക്കൂർ കൊണ്ട് മസ്കറ്റിലേക്കുള്ള യാത്ര പൂർത്തീകരിക്കാവുന്നതാണ് . റോഡ് യാത്രയിലെ അപകട സാധ്യതകൾ വളരെയധികം ശ്രദ്ധിക്കണേ ! അതുപോലെ തന്നെ ഒമാൻ എയർ കേരളത്തിലേക്കുള്ള ടിക്കറ്റിന് വില കൂടുതൽ ഇല്ല. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നുമുതൽ മസ്കറ്റിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് അധികാരികളുടെ അറിയിപ്പുകൾ കൃത്യതയോടെ പാലിക്കുക. ദുബായിൽ നിന്നും ഷാർജയിൽ നിന്നും പുറപ്പെടുന്ന പബ്ലിക് ട്രാൻസ്‌പോർട് ബസുകളും ഒമാൻ എയർ ബസുകളിലും യുഎഇ ID യുള്ള ഉടമസ്ഥൻ ഓടിക്കുന്ന ഏതൊരു കാറിലും ( ടാക്സികാറുകൾ അനുവദിക്കും എന്നറിയുന്നു ) ആർക്കും KHATMAT MELAHA BORDER POST വഴിയോ HATTA BORDER CROSSING വഴിയോ ഒമാൻ അതിർത്തി കടന്ന് മസ്കറ്റിലെത്താം. ഒമാൻ വീസയ്ക്കായി ഇന്ത്യൻ പൗരന്മാർക്ക് യുഎഇ / യുഎസ് / യുകെ / കാനഡ/ ജപ്പാൻ/ ഇ യു -ഷെഞ്ചൻ /എന്നിവിടങ്ങളിലേക്ക് സാധുവായ വീസ/റെസിഡൻസ് പെർമിറ്റുകൾ കൈവശമുള്ള യാത്രക്കാർക്കും ഒമാൻ വീസ ഓൺ അറൈവൽ സൗജന്യമായി ലഭ്യമാണ്, ഇത് 10–14 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നു. മറ്റുള്ളവർ ടൂറിസത്തിനായി മുൻകൂട്ടി ക്രമീകരിച്ച ഇ-വീസ നേടണം, 6 മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ടുകൾ ഉണ്ടായിരിക്കണം. നമ്മുടെ ആളുകൾ നന്മയുള്ള നമ്മുടെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിച്ചേരട്ടെ.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks