രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ. എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ്
ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ചാണ് ടോവിനോയും ഭാര്യയും മക്കളും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോക്കിയോയിൽ നിന്ന് പകർത്തിയ ചിത്രമാണ് ജപ്പാൻ, ടോക്കിയോ, വൊക്കേഷൻ മോഡ് എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പം ടോവിനോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.