പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്റിലെ എറ്റവും ശേഷിയുള്ള ബാറ്ററിയുമായി പോക്കോ എഫ്7 ആണ് കമ്പനി പുറത്തിറക്കിയത്.
   
സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റ്, 7550 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍, 7.99 മില്ലി മീറ്റര്‍ കനത്തില്‍ ഒതുങ്ങിയ രൂപം, 90 വാട്ട് ടര്‍ബോ ചാര്‍ജിങ്ങും 22.5 വാട്ട് റിവേഴ്‌സ് ചാര്‍ജിങ്ങും എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. ആധുനികമായ രൂപകല്‍പ്പന, ഉയര്‍ന്ന പ്രകടന ശേഷി, ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി സെറ്റപ്പ് എന്നിവ ഉള്‍പ്പടെ പുത്തന്‍ സാങ്കേതികവിദ്യകള്‍ അനുഭവിച്ചറിയാന്‍ ഇഷ്ടമുള്ളവര്‍ക്കും ദീര്‍ഘ യാത്രകള്‍ ചെയ്യുന്നവര്‍ക്കും വേണ്ടി എറെ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു.