'ട്രംപ് താരിഫ്' ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ആപ്പിളും സാംസങും പോലുള്ള ടെക് കമ്പനികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതോടെ ഐഫോണുകളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. ഏകദേശം 2300 ഡോളർ വരെയെൊക്കെ പുതിയ മോഡലിന് വില വന്നേക്കാമെന്നായിരുന്നു പ്രവചനം.
    ഇന്ത്യയിലെ ഐഫോണുകൾ ഫോക്സ്കോണും ടാറ്റയും ചേർന്നാണ് ആപ്പിൾ ഉപകരണങ്ങൾ അസംബിൾ ചെയ്യുന്നത്. ഇലക്ട്രോണിക്സ് നിർമാണത്തിൽ ടാറ്റ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും മുമ്പ് വിസ്ട്രോണും പെഗാട്രോണും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. യുഎഇ, സൗദി അറേബ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയും ആപ്പിൾ വിലയിരുത്തുമ്പോൾ താരിഫ് 10 ശതമാനം കുറവാണെങ്കിലും ഇന്ത്യയാണ് വിപുലീകരണത്തിന് മുന്നിൽ നിൽക്കുന്നത്.