ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം കൂടുതൽ വിനോദകരമാക്കുന്നതിനുള്ള ഫീച്ചറുകളാണ് പ്രധാനമായും പുതുതായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ട്രാന്സ്ലേഷന്, മ്യൂസിക് സ്റ്റിക്കര്‍, ഷെഡ്യൂള്‍ഡ് മെസേജ്, പിന് കണ്ടന്റ്, ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ കോഡ് തുടങ്ങിയ 5 ഫീച്ചറുകള്‍ വരുന്നതായാണ് റിപ്പോർട്ട്.
    സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാം.പുതിയ ഫീച്ചറോടെ ഇന്‍സ്റ്റ DM-ന് ഉള്ളില്‍ വച്ചുതന്നെ യൂസര്‍മാര്‍ക്ക് മെസേജുകള്‍ ട്രാന്സ്ലേഷന് ചെയ്യാനാകും.ഇതിലൂടെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിന് ചെയ്ത് വെക്കാം.DM-ന് ഉള്ളില്‍ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചര്‍. ഇനി മുതല്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി പേര്‍സണലൈസ്ഡ് ക്യുആര്‍ കോഡ് ഷെയര്‍ ചെയ്യാം. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആളുകളെ ക്ഷണിക്കാന്‍ ഇതുവഴി എളുപ്പമാകും.