Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Technology

സാംസങ് ഗാലക്‌സി S26 അൾട്ര ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി

വെബ് ഡെസ്ക്
Feb. 27, 2026, 12:24 p.m.
displaying all the content detail images
    സാംസങ് ഗാലക്‌സി എസ് 26 അൾട്ര ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. ഈ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്‌ഫോൺ, സാംസങ് ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26+ എന്നീ മോഡലുകളോടൊപ്പമാണ് പുറത്തിറക്കിയത്. പ്രീമിയം ഡിസൈൻ, മെച്ചപ്പെടുത്തിയ കരുത്ത്, അത്യാധുനിക എഐ സവിശേഷതകൾ എന്നിവയോടെയാണ് ഗാലക്‌സി S26 അൾട്ര വിപണിയിൽ എത്തുന്നത്.6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയോടെയാണ് ഈ ഫോൺ എത്തുന്നത്. 3120 × 1440 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉൾക്കൊള്ളുന്ന ഈ സ്‌ക്രീൻ 10-ബിറ്റ് കളർ സപ്പോർട്ട് നൽകുന്നു. പുതിയ പ്രൈവസി ഡിസ്പ്ലേ ഫീച്ചർ 30 ഡിഗ്രിക്ക് മുകളിലുള്ള കോണുകളിൽ നിന്ന് സ്‌ക്രീൻ കാണുന്നത് നിയന്ത്രിക്കുന്നു. കോർണിംഗ് ഗൊറില്ല ആർമ്മർ 2 സംരക്ഷണ ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനും 25W വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ് 26 അൾട്രയിൽ ഉള്ളത്. 163.6 × 78.1 × 7.9 എംഎം അളവുകളും 214 ഗ്രാം ഭാരവുമുള്ള ഈ ഹാൻഡ്‌സെറ്റ് ഇന്നുവരെയുള്ള സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ അൾട്രാ മോഡലാണ്. സ്‍നാപ്‍ ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. പരമാവധി 16GB റാം, 1 ടിബി സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ യുഐ 8.5 സോഫ്റ്റ്‌വെയറോടെയാണ് ഈ സ്‍മാർട്ട്ഫോൺ എത്തുന്നത്. ക്യാമറ വിഭാഗത്തിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് പ്രധാന ആകർഷണം. കൂടാതെ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ (5x ഒപ്റ്റിക്കൽ സൂം), 50MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ (3x സൂം) എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. 8K വീഡിയോ റെക്കോർഡിംഗ്, HDR10+ സപ്പോർട്ട് എന്നിവയും ലഭ്യമാണ്. മുൻവശത്ത് 12MP സെൽഫി ക്യാമറയും 4K വീഡിയോ റെക്കോർഡിംഗും ഉൾപ്പെടുന്നു. ഗ്യാലക്സി എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൌ അസിസ്റ്റ്, കോൾ സ്ക്രീൻ, ഫോട്ടോ അസിസ്റ്റ്, ക്രിയേറ്റീവ് സ്റ്റുഡിയോ, പ്രൈവസി അലേർട്‍സ് തുടങ്ങിയ ഫീച്ചറുകൾ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks