ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയിൽ പുതിയ മൊബൈൽ ആപ്പ് തരംഗമാകുന്നു. "ആർ യു ഡെഡ്?" ചൈനീസ് ഭാഷയിൽ 'Sile Me' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ചുരുങ്ങിയ കാലയളവിനുള്ളിൽ ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഏകാന്ത ജീവിതവും അതുമൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളുമാണ് ആപ്പിന്റെ വിജയത്തിന് പിന്നിൽ.വളരെ ലളിതമായ രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഉപയോക്താവ് താൻ സുരക്ഷിതനാണെന്ന് ആപ്പിൽ ലോഗിൻ ചെയ്ത് അറിയിക്കണം. തുടർച്ചയായി രണ്ട് ദിവസം അറിയിപ്പ് ലഭിച്ചില്ലെങ്കിൽ, ആപ്പ് ഉടൻ തന്നെ ഉപയോക്താവ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള എമർജൻസി കോൺടാക്റ്റുകൾക്ക് ഇമെയിൽ വഴിയോ നോട്ടിഫിക്കേഷൻ വഴിയോ വിവരം കൈമാറും. പ്രത്യേക ലോഗിൻ വിവരങ്ങളോ വ്യക്തിഗത ഡാറ്റയോ ആപ്പ് ആവശ്യപ്പെടുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.