Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Technology

വാട്‌സ്ആപ്പ് ചാറ്റുകളുടെ സുരക്ഷ കൂട്ടാനുള്ള ഏഴ് വഴികള്‍

വെബ് ഡെസ്ക്
Jan. 5, 2026, 5:24 p.m.
displaying all the content detail images
    മ്മളില്‍ മിക്കവരും ചാറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പായിരിക്കും വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സന്ദേശങ്ങളിലെ സുരക്ഷയെ കുറിച്ച് അതിനാല്‍ തന്നെ നമുക്ക് ആശങ്കകള്‍ കാണും. ഇതാ വാട്‌സ്ആപ്പിലെ സുരക്ഷയും സ്വകാര്യതയും കൂട്ടാനുള്ള ഏഴ് വഴികള്‍. 1. പ്രൈവസി ചെക്കപ്പ് വാട്‌സ്ആപ്പിലെ 'സെറ്റിംഗ്‌സില്‍' പ്രവേശിച്ച് 'പ്രൈവസി' എന്ന ഓപ്ഷനിലെത്തിയാല്‍ 'പ്രൈവസി ചെക്കപ്പ്' ഓപ്ഷന്‍ കാണാനാകും. നിങ്ങളുടെ ഡിപി, എബൗട്ട് ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റസ് എന്നിവ ആരൊക്കെ കാണണം എന്ന് നിശ്ചയിക്കാനും ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍, റീഡ് റെസീപ്റ്റ്‌സ് എന്നിവ ക്രമീകരിക്കാനും 'പ്രൈവസി ചെക്കപ്പ്' എന്ന ഈ വിഭാഗത്തിലാവും. നിങ്ങളെ ആരൊക്കെ കോണ്‍ടാക്റ്റ് ചെയ്യണം എന്ന് തീരുമാനിക്കാനും അവിടെ ഓപ്ഷനുണ്ട്. അനാവശ്യ കോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ അവിടെയാവും. ആര്‍ക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാനുള്ള അവകാശം നല്‍കണം എന്ന് തീരുമാനിക്കാനുള്ള അവസരം, ബ്ലോക്ക് ചെയ്‌ത കോണ്‍ടാക്റ്റുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യം എന്നിവയും വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 2. ഡിസപ്പീയറിംഗ് മെസേജസ് വാട്‌സ്ആപ്പിലെ ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഡിവൈസ് ആരെങ്കിലും ഹാക്ക് ചെയ്‌താല്‍ എല്ലാ ചാറ്റുകളും കാണാനാകും. അതിനാല്‍, 'ഡിസപ്പീയറിംഗ് മെസേജസ്' ഓപ്ഷന്‍ ഇനാബിള്‍ ചെയ്‌താല്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ ഒരു നിശ്ചിത പരിധി കഴിയുമ്പോള്‍ തനിയെ ഡിലീറ്റ് ആയിക്കൊള്ളും. 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ ഇതിനായി നിങ്ങള്‍ക്ക് ക്രമീകരിക്കാം. സെറ്റിംഗ്‌സ് > പ്രൈവസി > ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ എന്ന ഓപ്ഷന്‍ എടുത്ത് ടാപ് ചെയ്‌താല്‍ 'ഡിസപ്പീയറിംഗ് മെസേജസ്' എനാബിളാവും. 3. ടു-ഫാക്‌ടര്‍ ഓതന്‍റിക്കേഷന്‍ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടും ചാറ്റുകളും സംരക്ഷിക്കാന്‍ ഒരു 'പിന്‍' സഹിതം 'ടു-ഫാക്‌ടര്‍ ഓതന്‍റിക്കേഷന്‍' എനാബിള്‍ ചെയ്യാം. വാട്‌സ്ആപ്പിലെ 'സെറ്റിംഗ്‌സില്‍' ചെന്ന് 'അക്കൗണ്ടില്‍' പ്രവേശിച്ച് ടു-സ്റ്റെപ് വെരിഫിക്കേഷനും പിന്നും സജ്ജീകരിക്കാവുന്നതും ഓണാക്കാവുന്നതുമാണ്. ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഭാവിയില്‍ അനായാസമായി റീസെറ്റ് ചെയ്യണമെങ്കില്‍ ഇമെയില്‍ വിലാസവും ചേര്‍ക്കാം. വാട്‌സ്ആപ്പ് അക്കൗണ്ടിന്‍റെ സുരക്ഷ കൂട്ടാന്‍ 'പാസ്‌കീ'യും ചേര്‍ക്കാം. 4. ആപ്പ് ലോക്കും ചാറ്റ് ലോക്കും വാട്‌സ്ആപ്പ് മൊത്തത്തില്‍ ലോക്ക് ചെയ്‌ത് സൂക്ഷിക്കാനും ഓരോരുത്തരുടെ ചാറ്റുകള്‍ മാത്രമായി ലോക്ക് ചെയ്‌ത് സൂക്ഷിക്കാനും വഴികളുണ്ട്. ഫേസ് ഐഡിയും ടച്ച് ഐഡിയും വഴി ഐഫോണുകളിലും ഫിംഗര്‍പ്രിന്‍റ് വഴി ആന്‍ഡ്രോയ്‌ഡിലും വാട്‌സ്ആപ്പ് അക്കൗണ്ട് ലോക്ക് ചെയ്‌ത് സംരക്ഷിക്കാം. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി ഓപ്ഷനില്‍ നിന്ന് 'ആപ്പ് ലോക്ക്' എന്ന ഓപ്ഷന്‍ ഇതിനായി തെരഞ്ഞെടുക്കാം. പ്രത്യേകിച്ച് ആരുടെയെങ്കിലും ചാറ്റിന് അധിക സുരക്ഷ വേണമെങ്കില്‍ അത് മാത്രം 'ചാറ്റ് ലോക്ക്' ചെയ്യുകയുമാവാം. സെറ്റിംഗ‌്സ്- പ്രൈവസി- ചാറ്റ് ലോക്ക് എന്ന ഓപ്ഷനാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്. വ്യൂ കോണ്‍ടാക്റ്റില്‍ പ്രവേശിച്ചും ചാറ്റ് ലോക്ക് ചെയ്യാം. 5. അഡ്വാന്‍സ്‌ഡ് സെറ്റിംഗുകള്‍ സൈബര്‍ തട്ടിപ്പുകാരില്‍ നിന്ന് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് സംരക്ഷിക്കാന്‍ ചില നൂതന സംവിധാനങ്ങളും വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി ഓപ്ഷനിലുള്ള 'അഡ്വാന്‍സ്‌ഡ്' എന്ന ഓപ്ഷനില്‍ ഇത് കാണാം. പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ തടയാനുള്ള സൗകര്യം, കോളുകളില്‍ ഐപി വിലാസം സംരക്ഷിക്കാനുള്ള ഫീച്ചര്‍, ലിങ്കുകളുടെ പ്രിവ്യൂ ഡിസേബിള്‍ ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതിലുള്ളത്. 6. അഡ്വാന്‍സ്‌ഡ് ചാറ്റ് പ്രൈവസി ഓരോ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലും പ്രവേശിച്ചാണ് ഈ ഫീച്ചര്‍ ഓണാക്കേണ്ടത്. നിങ്ങളുടെ ചാറ്റുകള്‍ എഐ പരിശീലനത്തിന് പോലുള്ള ആവശ്യങ്ങള്‍ക്കായി ആപ്പിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഇത് തടയുന്നു. മീഡിയ ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇത് തടയും. ഒരു വ്യക്തിയുടെ ചാറ്റിലാണ് നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടത് എങ്കില്‍, വ്യൂ കോണ്‍ടാക്റ്റ് > അഡ്വാന്‍സ്‌ഡ് ചാറ്റ് പ്രൈവസി > ടേണ്‍ ഇറ്റ് ഓണ്‍ വഴി ഈ ഫീച്ചര്‍ സജ്ജീകരിക്കാം. 7 വണ്‍-ടൈം വ്യൂവിംഗ് നിങ്ങള്‍ ആര്‍ക്കെങ്കിലും ചിത്രങ്ങളോ വോയിസ് നോട്ടുകളോ അയക്കുമ്പോള്‍ അതിന് കൂടുതല്‍ സ്വകാര്യത വേണമെങ്കില്‍ വണ്‍-ടൈം വ്യൂവിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിനായി മീഡിയ ഫയര്‍ തെരഞ്ഞെടുത്ത ശേഷം ക്യാപ്ഷന്‍ ഫീല്‍ഡിലെ '1' ഐക്കണ്‍ നിര്‍ബന്ധമായും ടാപ് ചെയ്യണം. ഇതിന് ശേഷമേ 'സെന്‍റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാവൂ. വോയിസ് നോട്ടുകള്‍ അയക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ബട്ടണില്‍ ടാപ് ചെയ്‌ത് മുകളിലേക്ക് സ്വൈപ് ചെയ്‌താല്‍ '1' എന്ന ഐക്കണ്‍ തെളിയും. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്ന വോയിസ് നോട്ടുകള്‍ വണ്‍-ടൈം ഹിയറിംഗ് ആയിരിക്കും.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks