സോള്‍: സാംസങ് പുതിയ ഫ്ലാഗ്ഷിപ്പ് മൊബൈൽ പ്രോസസറായ എക്‌സിനോസ് 2600 പുറത്തിറക്കി. 2-നാനോമീറ്റർ (2nm) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മൊബൈൽ ചിപ്‌സെറ്റാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ചിപ്പ് കൂടുതൽ ശക്തവും, മികച്ചതും, കുറഞ്ഞ ഊർജ്ജക്ഷമതയുള്ളതുമായിരിക്കും. ഈ പ്രോസസർ സിപിയു, ജിപിയു, എഐ യൂണിറ്റ് (NPU) എന്നിവ ഒരൊറ്റ ചിപ്പിലേക്ക് സംയോജിപ്പിച്ച് മെച്ചപ്പെടുത്തിയ എഐ സവിശേഷതകളും ശക്തമായ ഗെയിമിംഗ് അനുഭവവും നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. അടുത്ത വർഷം ആദ്യം എത്തുന്ന ഗ്യാലക്സി എസ്26 സീരീസിൽ ഈ ചിപ്പ് ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.