ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ പുരോഗമിക്കുകയാണ്. ബ്ലാക്ക് ഫ്രൈഡേ വില്‍പനക്കാലത്ത് ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 പ്രോയ്‌ക്ക് ക്രോമ നല്‍കുന്നൊരു ഓഫര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 1,34,900 രൂപ യഥാര്‍ഥ വിലയുള്ള ഐഫോണ്‍ 17 പ്രോ 256 ജിബി വേരിയന്‍റ് 80,000-ത്തില്‍ താഴെ രൂപയ്‌ക്ക് വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ആളുകളെ തേടിയെത്തിയിരിക്കുന്നത്. ക്രോമയില്‍ നിന്ന് എങ്ങനെ ഈ ഓഫര്‍ ലഭിക്കുമെന്ന് വിശദമായി നോക്കാം. ഐഫോണ്‍ 17 സീരീസിലെ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കും ക്രോമയില്‍ ആകര്‍ഷകമായ ഓഫര്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ ഓഫറുകള്‍ നവംബര്‍ 30ന് അവസാനിക്കും.