കാലിഫോര്‍ണിയ: ആപ്പിളിന്റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണിന് അണ്ടര്‍-ഡിസ്പ്ലെ ക്യാമറയുണ്ടായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ എതിരാളികളായ സാംസങ് മുമ്പുതന്നെ അണ്ടര്‍-ഡിസ്പ്ലെ ക്യാമറകള്‍ അവതരിപ്പിച്ചെങ്കിലും 24-മെഗാപിക്സലിന്റെ ഉയര്‍ന്ന റെസലൂഷനിലുള്ള അണ്ടര്‍-ഡിസ്പ്ലെ സെന്‍സര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ക്രീനിന്റെ മുകള്‍ഭാഗത്തായി ക്യാമറ നോച്ച് കാണുന്ന പതിവ് രീതിക്ക് ബദലായാണ് അണ്ടര്‍-ഡിസ്പ്ലെ ക്യാമറ ഐഫോണ്‍ ഫോള്‍ഡിലേക്ക് വരിക. ഫേസ് ഐഡി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ആപ്പിളിന്റെ ഐഫോണ്‍ ഫോള്‍ഡിലേക്ക് വന്നേക്കും.