മറ്റൊരു മത്സരത്തില്‍ ബൊളീവിയയോട് 2-0 തോല്‍വി വഴങ്ങിയതോടെ ചിലിക്ക് തുടര്‍ച്ചയായ മൂന്നാം തണവണയും ലോകകപ്പ് യോഗ്യതയില്ല.
സൗദിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റില്‍ അബ്ദുള്‍റഹ്മാന്‍ അല്‍ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാല്‍ ഒന്നാം പകുതിയില്‍ തന്നെ ഓസീസ് സമനില പിടിച്ചു.
    42-ാം മിനിറ്റില്‍ കോണര്‍ മെറ്റ്കാഫാണ് ടീമിനായി സമനില ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോള്‍ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.