പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് എവേ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളരുവിനെ തോല്‍പ്പിച്ചെ മതിയാകു. രാത്രി 7.30ന് ആര്‍സിബയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് കളികളില്‍ നാലു പോയന്‍റുമാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.എട്ട് കളികളില്‍ അഞ്ച് ജയുമായി പത്ത് പോയന്‍റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.
    ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ജയിച്ചിട്ടില്ലെന്ന മോശം റെക്കോര്‍ഡാണ് ആർസിബിയെ ആശങ്കയിലാഴ്ത്തുന്നതെങ്കില്‍ നായകൻ സഞ്ജു സാംസണിന്‍റെ അസാന്നിധ്യമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ തലവേദന. ടീമിനൊപ്പം ബെംഗളരുവിലെത്താതിരുന്ന സഞ്ജുവിന്‍റെ സാന്നിധ്യം ഇന്ന് ഡഗ് ഔട്ടിലുമുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ് കയറിയ സഞ്ജു പിന്നീട് ക്രീസിലിറങ്ങിയിട്ടില്ല. തുടര്‍ച്ചായി നാലു മത്സരങ്ങളില്‍ തോറ്റാണ് രാജസ്ഥാന്‍ ഇന്ന് ബെംഗളൂരവിനെതിരെ പോരിനിറങ്ങുന്നത്.